Saturday 1 February 2014

പ്രേതങ്ങള്‍






പറഞ്ഞു തീരാത്ത കഥകളെ
ഒരു ചിതല്‍പുറ്റിനുള്ളില്‍
ഒളിപ്പിച്ചുവച്ചിരിക്കുകയാണ് കാലം .

ചിതലുകള്‍ ഉറുമ്പുകളുടെ പ്രേതങ്ങളാണെന്ന്
ഞങ്ങള്‍ വിശ്വസിച്ചു.
സ്കൂളില്‍ പഠിപ്പിക്കാത്ത ഇത്തരം
ഒരുപാട് ജീവചരിത്രങ്ങള്‍
ഞങ്ങള്‍ പഠിച്ചുവച്ചിരുന്നു.

വാഴത്തോപ്പിലെ വെള്ളച്ചാലുകളില്‍
ആര്‍ക്കുമറിയാത്ത ഭാഷയില്‍
ഇന്നും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തച്ഛനും,
വലിയ കാലുകളും കൊമ്പുകളുമായി വന്ന ആശാരിയും,
ആരെങ്കിലും പൈസ തരുമെന്ന് പറഞ്ഞ്
കയ്യിലെടുത്തുപിടിച്ച പച്ചക്കുതിരയും
കല്ലെടുക്കുന്ന തുമ്പിയും,
സുന്ദരികളായ പൊന്നാമകളും,
ഇന്നും ജീവിക്കുന്നുണ്ട് ...

ഇവയെയെല്ലാം സൂക്ഷിച്ചു വച്ചത്
ചിതലുകളായിരുന്നു.
വെള്ളയുടുത്ത ഉറുമ്പുകളുടെ പ്രേതങ്ങള്‍.
മരിച്ചുപോയ ഓര്‍മ്മകളുടെ
പ്രേതങ്ങള്‍ !!!

2 comments:

  1. ഇങ്ങനെ ഒരുപാട് നാട്ടുവിശേഷങ്ങളുണ്ട്. കൊള്ളാം :)

    ReplyDelete
  2. പ്രേതകവിത നന്നായിട്ടുണ്ട്

    ReplyDelete