ഈ ലോകം കാണുവാന്‍ സമയമായപ്പോള്‍
സന്തോഷത്താല്‍ ഞാന്‍ ചിരിച്ചപ്പോള്‍ 
എന്‍റെ  ഉമ്മ കരയുകയായിരുന്നു .
ഈ ലോകം കണ്ടു   ഞാന്‍ കരഞ്ഞപ്പോള്‍ 
എന്റെ ഉമ്മ ചിരിക്കുകയായിരുന്നു.   
പിന്നീട് ഞാന്‍ കരഞ്ഞപ്പോള്‍ 
ഉമ്മ എനിക്കായി പാട്ടു പാടി.
ആ പാട്ടു കേള്‍ക്കാന്‍ ഞാന്‍ വീണ്ടും വീണ്ടും  കരഞ്ഞു .
ഇന്നലെ ഉമ്മയൊന്നു കരഞ്ഞപ്പോള്‍ 
അറിയാതെ ഞാനും കരഞ്ഞുപോയി .
കരഞ്ഞു കരഞ്ഞു ഞാന്‍ തളര്‍ന്ന നേരം 
ഉമ്മ എനിക്കായൊരു പാട്ടു പാടി ...  
അത് കേട്ട് ആയിരം  ചന്ദ്രനുദിച്ച നിലാവില്‍  
ആകാശത്തേക്ക് ഞാന്‍ പറന്നു  പോയി. 
സ്വയം  മറന്നുപോയി .....
 
No comments:
Post a Comment