Wednesday 20 February 2013

നുറുങ്ങുകള്‍

 

‎1.മൗനം 
--------
മുനയൊടിഞ്ഞ പേന 
അദൃശ്യമായ മുഖമൂടി .

2.നമ്മള്‍
-----------
ഒരുമിച്ചിറ്റിയ ചോരത്തുള്ളികള്‍
ഒന്നായ് ഒലിച്ചിറങ്ങിയത് .

3.മിഴി
----------
മനസ്സുകാണാന്‍ ദൈവം സമ്മാനിച്ച
സ്വര്‍ണക്കിഴികള്‍ .

4.ജന്മം
------
വെറുതെ കിട്ടിയ നിധി
അവസാനം ജപ്തി ചെയ്യപ്പെട്ടത് .

5.മോഹം
-----------
മുകളിലേക്ക് ചാടാന്‍ ശ്രമിച്ച
ഉമ്മറത്തെ മഴത്തുള്ളി .

6.വെയില്‍
-------------
ഇരുട്ടിലൊളിച്ച
വിളവുതിന്നുന്ന കിളി .

7.തിരമാല
-------------
തറവാട് തിരയുന്ന പേരമക്കള്‍

8.സന്ധ്യ
----------
പെട്ടെന്ന് മായുന്ന
പെന്‍സില്‍ ചിത്രം .

9.നിമിഷം
------------
പ്രസവത്തില്‍ മരിച്ച കുഞ്ഞ് .

10.ഓര്‍മ
---------
പുരപ്പുറത്തുവീണ
കരിയിലകള്‍ .

11.കാര്‍മേഘം
----------------
സൂര്യന്‍ ഗര്‍ഭിണിയാക്കിയ മാലാഖ .

12.മഴവില്‍
------------
പെരുമഴയില്‍
ചെളിതെറിച്ച മാനം .

13.വിരഹം
------------
ആളൊഴിഞ്ഞപ്പോള്‍
ബാക്കിയായ ഒറ്റച്ചെരുപ്പ്‌ 

1 comment:

  1. നല്ലത് .'ജാലക'ത്തിൽ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ...


    ശുഭാശംസകൾ.....

    ReplyDelete