വിശന്ന കണ്ണ് കണ്ടത്
ഒരു വൃക്ഷം നിറയെ പഴങ്ങള്‍
കാലില്‍ തറച്ച മുള്ള്
ഒരു വേലിയായിരുന്നുവെത്രേ .
നാവു പറഞ്ഞു
പഴമാകെ കുരുപ്പാണെന്ന് .
വയറിനു കുരുപ്പറിയില്ലായിരുന്നുവെത്രേ .
അവനെ പിടികൂടി
തുണിയുരിഞ്ഞു .
അവര്‍ പറഞ്ഞു
അവനാകെ കുരുപ്പാണത്രേ ...!
No comments:
Post a Comment