Friday 15 February 2013

വര




ഒരു നൂറു വട്ടം വരച്ചു 
തൊട്ടിലാട്ടുന്ന അമ്മയെയും 
കൈപിടിച്ചു നടത്തിയ അച്ഛനെയും .
വിധിയുടെ ചുവരില്‍ തെളിഞ്ഞത് 
ഒളിച്ചോടിയ പെങ്ങളും 
വേര്‍പിരിഞ്ഞ ഭാര്യയും .
ഒരു വട്ടം കൂടി വരച്ചു ,
കുരുക്കിട്ട കയറും 
ഒരു തുള്ളി കണ്ണീരും !

No comments:

Post a Comment