Friday 22 March 2013

ഇഷ്ടഗാനം


 

നിനക്കായ്
ഒരു പാട്ട് മൂളാൻ പോലും
എനിക്കറിയില്ല .
എങ്കിലും
ഞായറാഴ്ച ഉച്ചക്കുള്ള
ഇഷ്ടഗാനം പരിപാടിയിലേക്ക്
ഞാനൊരു കത്തയച്ചിട്ടുണ്ട് .
നിനക്കു വേണ്ടി
ഒരു പാട്ടു വെക്കാൻ .
നീ ആ റേഡിയോ
നിന്റെ ചെവിയോടു ചേർത്തുവെയ്ക്കണം .
ഞാൻ പാടുന്നതായി നിനക്കു തോന്നാൻ ...!

3 comments:

  1. പാടാനറിയാന് വയ്യാത്തവര്ക്ക് ഇങ്ങനെയൊക്കെയല്ലേ ചെയ്യാന പറ്റൂ...അല്ലേ

    ReplyDelete
  2. കൊള്ളാല്ലോ

    ReplyDelete
  3. പാടുവാനായ് വന്നു നിന്റെ പടിവാതിൽക്കൽ..

    HI HANDSOME,

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete