Friday 22 March 2013

സഖീ നീ വരിക


 

വരിക നീ സഖീ
മയിൽ‌പ്പീലി പെറ്റുപെരുകിയ
പുസ്തകത്തിലെ നടുപ്പേജുകാണാൻ ...

ഇന്നലെപ്പിടിച്ച പരൽമീനുകൾ
വീട്ടിലെ ചില്ലുകുപ്പിയിൽ
നീന്തിനടക്കുന്നതു കാണാൻ ...

വഴിയരികിൽ നിന്നും കിട്ടിയ
ഇലമുളച്ചിയിൽ ചെറുനാമ്പുകൾ
പിറക്കുന്നത്‌ കാണാൻ ...

കട്ടിലിനടിയിൽ സൂക്ഷിച്ച
എന്റെ പെട്ടി തുറന്ന്
എന്റെ സ്വപ്നങ്ങളെ കാണാൻ ...

ആ പെട്ടിയിൽ നിന്റെ പൊട്ടിയ
കുപ്പിവളപ്പൊട്ടുകൾ കാണാൻ ...

നിനക്കുതരാൻ കാത്തുവച്ച
എണ്ണയിൽ കറുത്ത ചിരട്ടമോതിരം കാണാൻ ...

No comments:

Post a Comment