Friday 22 March 2013

ഏറുമാടം


 

ഇതെന്റെ ഏറുമാടം
ഞാനെന്ന വേടൻ കാടിന്റെ നെഞ്ചിൽ
ഒരു മരത്തോടു കൂട്ടുകൂടിപ്പണിത
എന്റെ ജീവന്റെ കുഴിമാടം ..
ഈ മരം കടപുഴകും വരെ
അല്ലെങ്കിലൊരു പല്ലും
നഖവുമിങ്ങോട്ടു കേറിവരും വരെ ..
ഞാനിവിടെ തങ്ങാം
ഇവിടെയുറങ്ങാം ...
എങ്ങനെയോ കേറിവന്നിങ്ങോട്ടുഞാൻ
ഇനിയിറങ്ങാനറിയില്ലയെനിക്കീമരത്തിന്റെ കൈകളിൽ നിന്നും ..
കൂരമ്പുകളും വലയുമില്ലാത്ത വേടൻ ഞാൻ
മനുഷ്യനെ പേടിച്ചീകാട്ടിലും
മൃഗങ്ങളെ പേടിച്ചീയേറുമാടത്തിലും !

No comments:

Post a Comment