Wednesday 27 March 2013

അവളുടെ കല്ല്യാണം

 

കഷ്ടപ്പാടുകളും ദുഖങ്ങളും കൊണ്ട് 
എടുത്താൽ പൊങ്ങാത്ത ഒരു സാരി..
 
ഒരു തലക്കൽ മുന്താണി പോലെ  
അൽപം സ്വപ്‌നങ്ങൾ ..
 
കരയണമെന്നുള്ളതു കൊണ്ട് 
പുറമെ ഒന്ന് ചിരിച്ച് 
ഉള്ളിലെ വേദനയൊളിപ്പിക്കാൻ കഴിഞ്ഞില്ല ..
 
അതിനു പകരമായി 
കുറച്ച് മുല്ലപ്പൂ വാങ്ങി 
മുടിയിൽ ചൂടുക ..
 
അതും ഒരു വെളുത്ത നേർത്ത വലക്കുള്ളിൽ ..
അവ നിന്റെ പുഞ്ചിരിയെ പ്രതിനിധീകരിക്കട്ടെ ..
 
ഭാരമാവാതിരിക്കാൻ കടമെടുത്തു വാങ്ങിയ 
ഇത്തിരി  ആഭരണങ്ങൾ ..
 
മുഖം ചുവക്കുന്നത് കാണാതിരിക്കാൻ 
കൂട്ടുകാരികൾ തേച്ചുകൊടുത്ത 
റോസ് പൗഡറും ഐ ഷാഡോയും ..
 
ഇത്തിരി കണ്മഷി 
കണ്ണുനീരിനു കാരണം പറയാൻ ..
കയ്യിൽ കരുതാൻ വേറെയൊന്നുമില്ലാത്തതിനാൽ 
കൈകൾ നിറയെ മൈലാഞ്ചിയും 
ഫ്രീ കിട്ടിയ ഒരു തൂവാലയും ..
 
കാറിൽ ആദ്യത്തെ യാത്ര 
ചില്ലുകൂട്ടിലാക്കിയ കിളിയെപ്പോലെ ..
 
പുഞ്ചിരിക്ക് പകരം വച്ച 
മുല്ലപ്പൂ വാടിക്കരിഞ്ഞു ..
 
അപ്പോഴേക്കും ദൂരെ നിന്നും 
കേൾക്കാൻ തുടങ്ങിയിരുന്നു 

ഉമ്മയുടെ തേങ്ങലും 
ഉപ്പയുടെ ദീർഘനിശ്വാസവും ...!

5 comments:

  1. ഇങ്ങനേയും ചില വിവാഹ മുഹൂർത്തങ്ങൾ.!! ആരറിയുന്നു,ഓരോ മനസ്സുകൾ.?

    HI HANDSOME,

    നന്നായി എഴുതിയിരിക്കുന്നു.

    ശുഭാശംസകൾ.....

    ReplyDelete
  2. പാവങ്ങളുടെ കാര്യം കഷ്ടം തന്നെ

    ReplyDelete
  3. നന്നായിരിക്കുന്നു ,വായിച്ചപ്പോൾ ശരിക്കും മനസ്സില് തട്ടി .വല്ലാത്തവിഷമവും
    ആശംസകൾ
    http://rakponnus.blogspot.ae/2013/04/blog-post.html

    ReplyDelete
  4. ഉമ്മയുടെ തേങ്ങലും, ഉപ്പയുടെ ദീർഘനിശ്വാസവും.., അതാണോരോ കല്യാണവും...

    ReplyDelete
  5. കല്യാണം ഉമ്മയുടെ തേങ്ങലും, ഉപ്പയുടെ ദീർഘനിശ്വാസവും.
    മനോഹരം

    http://velliricapattanam.blogspot.in/2013/03/blog-post.html

    ReplyDelete