Friday 7 June 2013

മൈല്‍ക്കുറ്റി...




ഇനിയുമെത്ര നാള്‍ നില്‍ക്കും നീ
ഈ മഴയത്ത് ...
വെയിലത്ത് , കോച്ചും തണുപ്പത്ത് ...
നോക്കുന്നില്ലൊരാളും നിന്‍റെ മുഖത്തേക്ക്
നീ സത്യം പറഞ്ഞിട്ടും ...
പാടങ്ങളില്‍ നുണ പറയാന്‍ നിര്‍ത്തിയ
കോലങ്ങള്‍ പോലും വിജയിക്കുന്നു ..
നീയെന്തേയിങ്ങനെ പരാജയപ്പെട്ടത് ?...
ഇപ്പോള്‍ നിനക്കും തോന്നുന്നുണ്ടല്ലേ
വെറുതെയെങ്കിലും...
ഒരു ശിവലിംഗരൂപമായിരുന്നെങ്കില്‍  ,
അല്ലെങ്കിലൊരു കുരിശുപോലെ ,
അതുമല്ലെങ്കിലൊരു
മീസാന്‍ കല്ലെങ്കിലുമായിരുന്നെങ്കിലെന്ന് ... !

3 comments:

  1. നാഴികക്കല്ലുകള്‍

    ReplyDelete
  2. ഇന്ന്, ഗൂഗിൾ മാപ്പിന്റേയും, ജി.പി.എസിന്റേയുമൊക്കെ കാലമല്ലേ..? പാവം മൈൽക്കുറ്റികളെ ആർക്കു വേണം,
    അല്ലേ.? പാവത്തിന്റെ മുഖത്തെഴുത്തിൽത്തന്നെയുണ്ട് ഒരുതരം അവഗണന. എഴുത്ത് കി.മീറ്ററിലാണെങ്കിലും പേരോ, മൈൽക്കുറ്റി..!! പാവം.

    HI HANDSOME..,


    കവിത ഇഷ്ടമായി കേട്ടോ..?.

    ശുഭാശംസകൾ...

    ReplyDelete
  3. അതുമല്ലെങ്കിലൊരു
    മീസാന്‍ കല്ലെങ്കിലുമായിരുന്നെങ്കിലെന്ന് ... ! true said...

    ReplyDelete