Thursday 13 June 2013

സ്ത്രീത്വ വായനയില്‍ വായിക്കാനൊരു കവിത





അവളൊരു വീട്ടമ്മയായിരുന്നു
എല്ലാ ജോലികളും ചെയ്യുന്നൊരാള്‍
വെച്ചുവിളമ്പല്‍, അലക്കല്‍, അങ്ങനെ എല്ലാ ‘–ക്കലുകളും’...
ഒരു ദിവസം അവളുടെ ചില കൂട്ടുകാരികള്‍ വന്നു
‘സ്ത്രീശാക്തീകരണം’ എന്ന ഒരു ബാനറുമായി ...
അവര്‍ അവള്‍ക്ക് വഴികാണിച്ചോ അതോ വഴിതെറ്റിച്ചോ ..
ഇപ്പോള്‍ നമ്മുക്കതറിയില്ല
ഏതെങ്കിലും വീക്ഷണപരിവേഷമില്ലാതെ ...
ഇപ്പോള്‍ പുരുഷന്മാര്‍ ചെയ്യുന്നതെല്ലാം അവള്‍ക്കും ചെയ്യണം
അങ്ങനെ അവള്‍ ഡ്രൈവിംഗ് പഠിച്ചു
ഇപ്പോള്‍ വീട്ടിനുപുറത്തവള്‍ക്ക് പോയേപറ്റൂ
അങ്ങാടിയില്‍ പോകണം
സ്ത്രീകളുടെ ജിമ്മില്‍ പോകണം
രാവിലെ ജോഗ്ഗിംഗ് ചെയ്യാന്‍ പോകണം
രാത്രി ക്ലബ്ബുകളിലും പബ്ബുകളിലും പോകണം....
എന്നിട്ടിപ്പോള്‍ എന്താ നടക്കുന്നത് ?!!
വീട്ടിലെ ജോലിക്ക് പുറമേ
സ്കൂളിലെ രക്ഷാകര്‍തൃയോഗത്തിന് അവള്‍ പോകും
വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും അവള്‍ വാങ്ങും
ഗ്യാസ്‌ സിലിണ്ടര്‍ അവള്‍ തന്നെ എടുക്കും
വീട്ടിലെ മാലിന്യം ജോഗ്ഗിംഗ് സമയത്ത് വലിച്ചെറിയും
ഭര്‍ത്താവിനു വേണ്ട മദ്യവും അവള്‍ പാര്‍സലായി കൊണ്ടുവരും ...
അങ്ങനെ ശാക്തീകരണ ഫലമായി
ഇപ്പോളവള്‍ എല്ലാ ജോലികളും ചെയ്യും ...!
ഭര്‍ത്താവോ ഓഫീസ്‌ ജോലി കഴിഞ്ഞാല്‍
വെറുതെയിരുന്ന് രസിക്കും ...
ഇടക്കൊക്കെ പുറത്തൊന്നു പോവും
കൊളസ്ട്രോള്‍ ഒന്ന് ചെക്ക്‌ ചെയ്യാന്‍ മാത്രം ...!

5 comments:

  1. അത്രയ്ക്ക് ശാക്തീകരണമോ...??!!

    ReplyDelete
  2. HI HANDSOME,


    കൊള്ളാം.നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
  3. ingane aanel penn kettaaam

    ReplyDelete