Monday 16 September 2013

ഓണപ്പൂക്കള്‍



നിറമുള്ള പൂക്കളും കൊഴിയും 
നിറമില്ലാത്ത പൂക്കളും സുഗന്ധം പകരും ..
മുറ്റത്തു നട്ടുവളര്‍ത്താത്തൊരാ ചെടികള്‍
തൊടിയിലിരുന്ന് പതുക്കെ കരയും ..
ആരുമറിയാതെ പൂക്കും വാടും അവര്‍
ഒരു നോക്കിനായ്‌ മനം കൊതിക്കും ..

ഓണമെത്തുമ്പോളവള്‍ താലവുമായ് വരും
നിര്‍ലജ്ജം വന്ന് കൈകള്‍ നീട്ടും ..
ബഹുവൃത്തമൊത്തൊരു ഓണപ്പൂക്കളം
മെഴുകിയ മുറ്റത്തവള്‍ പണിതൊരുക്കും ..

മുക്കുറ്റി, തുമ്പയും മറ്റു കീഴാളരാം പൂക്കളും
ഉന്നതകുലമുറ്റത്ത്‌ ഗമയില്‍ നില്‍ക്കും ..
മാവേലിയെത്തുമ്പോള്‍ ,
എല്ലാരെയുമൊരുമിച്ചു കാണുമ്പോള്‍
ഒരനുഗ്രഹവര്‍ഷം ചൊരിയുമ്പോള്‍
എല്ലാം മറന്ന് അവരും നില്‍ക്കും ..

മാവേലി പടിയിറങ്ങുമ്പോള്‍
പൊന്‍വെയില്‍ മായുമ്പോള്‍
ഒരു കുറ്റിച്ചൂലുമായ്‌ അവള്‍ വരുന്നതും കാത്ത്
മുഖം വാടിയിരിക്കും മുക്കുറ്റിയും തുമ്പയും ..

മാവേലിയെത്തുന്ന ദിനത്തിനായെത്രയോ
മുക്കുറ്റിയും തുമ്പയുമിന്നും
അണിഞ്ഞൊരുങ്ങി വഴിയില്‍ കണ്ണുംനട്ടിരിക്കുന്നു ..!!

4 comments:

  1. ഓണം എന്നും ഓർമകളാണ്

    ആശംസകൾ

    ReplyDelete
  2. മുക്കുറ്റി, തുമ്പയും മറ്റു കീഴാളരാം പൂക്കളും
    ഉന്നതകുലമുറ്റത്ത്‌ ഗമയില്‍ നില്‍ക്കും ..

    ReplyDelete
  3. പൂവുകള്‍ക്കും ഒരു കാലം

    ReplyDelete
  4. താലവും,ചൂലും..!! ഹ...ഹ.. മധുരം ജീവാമൃത ബിന്ദു...


    HI HANDSOME,

    നല്ല കവിതയാ.കേട്ടോ?

    ഓണാശംസകൾ..

    ReplyDelete