Thursday 12 September 2013

നിഴലിനെ വില്‍ക്കാനുണ്ട്




നടക്കുമ്പോള്‍ കൂടെ നടക്കുന്ന
ഇരിക്കുമ്പോള്‍ കൂടെയിരിക്കുന്ന 
കിടക്കുമ്പോള്‍ കൂടെക്കിടക്കുന്ന 
ഒരു നിഴലിനെ വില്‍ക്കാനുണ്ട് !
ഇരുട്ടില്‍ കാണില്ലെന്ന് കുറേപേര്‍ പറഞ്ഞു
വിളക്കെടുത്തു നോക്കുന്നേരം ഞാന്‍ കണ്ടു !
അവര്‍ നുണ പറഞ്ഞതായിരിക്കുമെന്നും
പറഞ്ഞുതന്നു എന്‍റെ നിഴല്‍ ...
എല്ലാം വിറ്റു തുലച്ചു ഞാന്‍
ഇനിയുള്ളത് ഈ നിഴലുമാത്രം !
നാളെ, ഞാനീ ഉത്തരത്തിലെ കയറില്‍
ജീവനറ്റ് നിന്നാടുമ്പോള്‍
കൂടെയാടാന്‍ ഈ നിഴലുണ്ടാവരുത് !
നല്ലവനായ ഒരു നിഴലിനെ വില്‍ക്കാനുണ്ട് !!!

6 comments:

  1. ആവശ്യമുണ്ട്

    എന്നെ എനിക്ക് പോലും വേണ്ടാതായിരിക്കുന്നു
    കൂടപ്പിറപ്പും കൂട്ടുകാരും എന്നെപ്പിരിഞ്ഞപ്പോഴും
    കൂടെക്കിടക്കുന്നവൾക്കെങ്കിലും എന്നെ വേണ്ടിവരുമെന്ന്
    ഞാൻ വെറുതെ ആഗ്രഹിച്ചു
    അവസാനംഅത്യാഗ്രഹം ആപത്തെന്ന ആപ്തവാക്യം മൊഴിഞ്ഞ്
    അവളുമെന്നെ പ്പിരിഞ്ഞപ്പോൾ ഞാൻ കരയാൻ തുനിഞ്ഞതാണു
    ആരും കേൾക്കാതെ അന്നവൻ സൊകാര്യമായിപ്പറഞ്ഞു,
    അതെ എൻ നിഴൽ തന്നെ ,ഞാനുണ്ട് കുടേയെന്ന്
    സത്യമാണോ എന്നറിയാൻ രാത്രി ഞാൻ എഴുന്നേറ്റ് നോക്കി
    ഇല്ല അവനുമെന്നെ പിരിഞ്ഞിരിക്കുന്നു,അവ്നുമെന്നെ മടുത്തിരിക്കുന്നു
    ഉമ്മ പറയുമായിരുന്നു കൂടുന്നത് പിരിയാനാണെന്ന്
    എങ്കിലും എങ്കിലും എനിക്കുവേണം
    എന്നെപ്പിരിയാത്ത എന്നെ മടുക്കാത്ത് ഒരു നിഴലെങ്കിലും

    ReplyDelete
  2. നിഴലെന്തുവില?

    ReplyDelete
  3. HI HANDSOME,

    അത് വിറ്റു കളയരുത്. അങ്ങേരു മാത്രമേ കൂടെക്കാണൂ.എന്നും എപ്പോഴും.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  4. എന്നും നിഴൽ നിഴലായി കൂടെയുണ്ടാവും ..ആറടി മണ്ണുവരെ

    ReplyDelete
  5. നിഴൽ ഒരു തരം ...നിഴൽ രണ്ടു തരം....
    നിഴൽ നല്ല ഒന്നാംതരം തന്നെ

    ReplyDelete
  6. നിഴൽ കവിത വളരെ ഉശാറായി...

    ReplyDelete