Monday 2 September 2013

സഖാവ്




ചുവരാകെ ചുവന്ന ചായത്തിലെഴുതിവച്ചിരുന്നു 
മണ്ണിന്‍റെ മക്കളുടെ കൂടെനിന്നവന്‍റെ 
പേരിനു മുന്നിലായ്‌
സഖാവിന്‍റെ ‘സ’ യും രണ്ട് കുത്തും !
ഇന്നലെയെല്ലാമവസാനിച്ചു ..
രക്തപതാകയില്‍ പൊതിഞ്ഞെടുത്ത
ശരീരം കൊണ്ടുവച്ചു
‘കമ്മ്യൂണിസ്റ്റ്‌’ പച്ച വെട്ടിത്തെളിച്ച്
പള്ളിക്കാട്ടില്‍ പണിത പുതുക്കുഴിയില്‍ ..
മീസാന്‍ കല്ലിലെ പേരില്‍ ‘സ’ ഇല്ല ,
പറയുന്ന സലാമിനൊപ്പം ‘ലാല്‍’ ഇല്ല ..
വിപ്ലവം നയിച്ച ശരീരം
മണ്ണിലെ ചെറുമക്കളാം പുഴുക്കള്‍ തിന്നുതീര്‍ത്തു ..
ഒരു കൈ പോലും ബാക്കിവെച്ചില്ല ..
ജന്മിയും മുതലാളിത്തവുമില്ലാത്ത ലോകത്ത്‌
ഉയര്‍ത്താനൊരു കയ്യെന്തിന് ?
വീശാനൊരു പതാകയെന്തിന് ?
ഇനി മണ്ണിന്നു വളമേകുക !
‘കമ്മ്യൂണിസ്റ്റ്‌’ പച്ചകള്‍ പൊട്ടിമുളച്ച്
പച്ചപ്പ് പരക്കട്ടെ ,
എങ്ങും പച്ചപ്പ് പരക്കട്ടെ !!!

6 comments:

  1. ഈ അവസാനത്തെ പച്ചപ്പ്‌ എന്താ ...?

    ReplyDelete
  2. സഖാക്കള്‍ക്ക് മരണാനന്തര ജീവിതത്തെപ്പേടിയില്ലന്നറിഞ്ഞു കൂടെ സുഹൃത്തേ....

    ReplyDelete
  3. സഖാക്കളേ മുന്നോട്ട്..!

    ReplyDelete
  4. സഖാക്കളേ മുന്നോട്ട്..!

    ReplyDelete
  5. HI HANDSOME,

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete