Wednesday 3 July 2013

കുഴിമാടം


 

ഒരു വഴിയളന്നിട്ടിരിക്കുന്നു
എന്‍റെ കുഴിമാടത്തിലേക്ക്..
ആരും വരാനില്ലെങ്കിലും ..!
ഇനിയും കാത്തിരിക്കുന്ന ആ ദിനം
ഇങ്ങെത്തും വരെ മാത്രം ..
എന്‍റെ മേല്‍ വളര്‍ന്ന പുല്ലുതിന്നാന്‍ വന്ന
ആടിനെ സ്നേഹിച്ചാല്‍ മതിയായിരുന്നു ..!
പുഴുക്കളെ കൊല്ലേണ്ടിയിരുന്നില്ലായിരുന്നു ..
കളയെന്നു പറഞ്ഞ് ഈ ഓലപ്പുല്ലിനെ
പറിച്ചെറിയേണ്ടതില്ലായിരുന്നു ..
കാലിലും കയ്യിലും പറ്റിയ മണ്ണിനെ
അഴുക്കെന്ന്‍ വിളിച്ച ഞാന്‍
ഇന്ന്‍ മണ്ണിനെ അഴുക്കാക്കുന്നു ...!

2 comments:

  1. കാലിലും കയ്യിലും പറ്റിയ മണ്ണിനെ
    അഴുക്കെന്ന്‍ വിളിച്ച ഞാന്‍
    ഇന്ന്‍ മണ്ണിനെ അഴുക്കാക്കുന്നു ...!

    HI HANDSOME,

    NICE LINES..!!

    BUT DER R MILES & MILES 2 GO B4 U SLEEP..!!! KTO..?


    നല്ല കവിത.

    ശുഭാശംസകൾ....

    ReplyDelete
  2. മണ്ണില്‍ നിന്ന് വന്നവന്‍ മണ്ണിലേയ്ക്ക്

    അതാണ് നിയമം

    ReplyDelete