കിനാവില്‍ വന്നതെല്ലാം
കിട്ടാക്കനിയായതില്‍ പിന്നെ 
നിന്നെ കിനാക്കാണാന്‍
കൊതിച്ചതേയില്ല ഞാനിനി -
യൊരിക്കലുംകൊതിക്കയുമില്ല ...
പൗര്‍ണമി നാളിലെ ചന്ദ്രികയെക്കാണാന്‍
കൊതിക്കാത്തോരാരുണ്ടീ ഭൂമിയില-
തുപോലെയാണെന്നാഗ്രഹമിപ്പോഴും 
നിന്‍ പൂമുഖം  കാണുവാന്‍ 
നിന്‍ മധുരമൊഴി കേള്‍ക്കുവാന്‍ ...
നീ കരിമ്പിന്‍പൂവിനരികിലെ വണ്ടായ് പറക്കുമ്പോള്‍ 
നിന്നെ നേടാന്‍ ഒരു ഭീമന്‍ ചിലന്തിയാവാതിരിക്കാന്‍ വയ്യിനി ...
 
No comments:
Post a Comment