മഴ തുടങ്ങി... 
ചേമ്പിലതാളുകളില്‍ മഴത്തുള്ളികള്‍ വീണു.... 
എല്ലാവരും അതറിഞ്ഞിട്ടും 
ഒന്നും അറിയാത്തതുപോലെ നടിക്കുകയാണത്...
ചേമ്പില എത്ര വേണ്ടെന്നു തലയാട്ടിയിട്ടും
മഴ നിന്നില്ല ...
തവളകള്‍ കരഞ്ഞുപറഞ്ഞു 
അവ കരഞ്ഞ കണ്ണീരുകൊണ്ട് കുളം നിറഞ്ഞു....
സ്കൂള്‍ വിട്ടു .
റോഡരികിലൂടോഴുകുന്ന പുഴയിലൂടെ നമ്മള്‍ നീരാടി നടന്നു 
നമ്മള്‍ വഴി 
 പിരിയുമ്പോള്‍ 
നമ്മള്‍ നടന്നു വന്ന ചെറുപുഴയും
ചെറു തോടുകളായി പിരിഞ്ഞു
വീണ്ടും നമ്മള്‍ ആ കുളക്കരയില്‍ വെച്ച് കണ്ടുമുട്ടി 
അന്ന് നമ്മുടെ സ്നേഹപ്രകടനത്തില്‍ കൊഴിഞ്ഞു വീണ 
നിന്റെ കുപ്പിവളപ്പൊട്ടുകള്‍ നമ്മെ കളിയാക്കി 
പക്ഷെ അതിനു നമ്മെ തോല്‍പ്പിക്കാനായില്ല...
------------------------------------------------------------ 
ഇന്ന് നിന്റെ കൈകളില്‍ കുപ്പിവളകളില്ല 
പകരം കൈ നിറയേ മറ്റൊരാളിട്ട സ്വര്ണവിലങ്ങുകള്...
------------------------------------------------------------------- 
ഇന്ന് കണ്ണീര്‍ വീണു കുതിര്‍ന്ന എന്റെ ഡയറിയില്‍ ഞാന്‍ എഴുതി :
'ഞാനൊരു ഓള മാണ് ... നീ നീലാത്തമാരയിലയിലെ വെണ്ണിലാവും' 
        ---- 
 
No comments:
Post a Comment