Thursday 1 November 2012

മഴത്തുള്ളി


ജൂണിലെ ഒരു രാവിലെ
ഞാന്‍ കണ്ട അവള്‍ 
ഒരു മഴത്തുള്ളിയായിരുന്നു .
അകം കുളിര്‍പ്പിച്ച ഒരു മഴത്തുള്ളി.
പിന്നീട് ഒരു വേനലില്‍ 

ഒരു കൊടുംചൂടില്‍
അതൊരു നീരാവിയായ് പോയ്മറഞ്ഞു .
................................................
ഇന്ന് ഈ പെരുമഴയില്‍
എന്‍റെ മഴത്തുള്ളിയെ തേടി ഞാന്‍ അലയുകയാണ് .
എതൊരു വീടിന്‍റെ ഇറയത്തും ,
എല്ലാ മരച്ചുവട്ടിലും ,
അങ്ങനെയങ്ങനെ ...
തിരഞ്ഞു തളര്‍ന്നു ഒരു മരച്ചുവട്ടിലിരിക്കുമ്പോള്‍
എന്‍റെ കവിളിലെക്കൊരു മഴത്തുള്ളി വീണു .
എന്‍റെകണ്ണില്‍ നിന്നും
ചെറു ചൂടുള്ള നേര്‍ത്ത
ഒരു കണ്ണീര്‍ത്തുള്ളി ...
അതിലെല്ലാം ഉണ്ടായിരുന്നു.
കയ്പ്പും ഉപ്പും എല്ലാം ...

No comments:

Post a Comment