നേരം മൂവന്തിയായാല്‍ അവരെത്തും
എന്റെ ചോര കുടിക്കാന്‍ .
വെളുത്ത സാരിയും നീളന്‍ മുടിയും
കൂര്‍ത്ത പല്ലുകളും നഖങ്ങളുമില്ലെങ്കിലും
യക്ഷിയെക്കാളേറെ ശല്ല്യമാണവരെക്കൊണ്ട് .
എന്‍റെ 'ഒ' പോസിറ്റീവ് രക്തം കണ്ട്
കുടിയേറിപ്പര്‍ത്തവര്‍.
കോളനിവല്‍ക്കരണവും നടത്തിക്കഴിഞ്ഞു .
അവരെ പുറത്താക്കാന്‍ ഇനിയെന്തു ചെയ്യും?
ഒരു വിരലു കാട്ടി "ഔട്ട്" മാത്രമല്ല
പത്തുവിരലുകളും 'കാട്ടി' "ആള്‍ ഔട്ട് " പറഞ്ഞിട്ടും ,
'സാനിയ മിര്‍സ'യെപ്പോലെ ബാറ്റു കൊണ്ടടിച്ചിട്ടും...
വളരെ സ്നേഹത്തോടെ "കൊതു" എന്ന് വിളിച്ചിട്ടും ...
ഇത്രയും കാലം ഒരുമിച്ച് "ഒളിച്ചു" കളിച്ചിട്ടും
ഒരു മാറ്റവുമില്ലവര്‍ക്ക് ...
ഇതെന്‍റെ അവസാനത്തെ "അടവ് "...
----സിറാജ്----
No comments:
Post a Comment