Tuesday 4 December 2012

തോന്നല്‍ കവിതകള്‍

 

വെറുപ്പ് 

ചവര്‍പ്പുള്ളതിനെ 
മനസ്സ് കടിച്ചുതുപ്പിയത് .

പെന്‍സില്‍ 

ഒരു ജീവിത കാലം മുഴുവന്‍ 
ചെയ്തു കൂട്ടിയ തെറ്റുകളെ 
മായ്ച്ചു കളയാന്‍ തലകുത്തി നില്‍ക്കുന്നവന്‍ .

പേന 

കടലാസിനു ജീവന്‍ നല്‍കാന്‍ 
രക്തം ദാനം ചെയ്തവന്‍ .

തലയിണ 
ഒരിക്കലും പിണങ്ങാത്ത ഇണ .

കണ്ണട 
സ്വന്തം കാലില്‍ നില്‍ക്കുന്ന കണ്ണ് .

1 comment:

  1. ആഹാ..നല്ല ഭാവന.ആശംസകള്‍

    ReplyDelete