Friday 7 December 2012

മൈലാഞ്ചി




മൈലാഞ്ചിച്ചോപ്പ് പടര്‍ന്നത് ഉപ്പാന്‍റെ കണ്ണുകളില്‍ ....
കണ്ണുനീര്‍ ഉരുകിയൊലിച്ചത് ഉമ്മാന്‍റെ  രാവുകളില്‍.... 
അയല്‍ക്കാരന്റെ മുറ്റത്ത് പന്തലിട്ട് 
നാട്ടുകാരെല്ലാം സഹായിച്ച് 
പള്ളിമുറ്റങ്ങളില്‍ മുണ്ടു വിരിച്ച്
ഇറച്ചിക്കടയിലും പലച്ചരക്കുകടയിലും കടം പറഞ്ഞ്
സ്വര്‍ണക്കടയില്‍ മാനം പണയം വച്ച് 
പുന്നാര മോളുടെ സ്വപ്നം പൂവണിയാന്‍
നാട റിഞ്ഞൊരു കല്യാണം .
മാരാ കുമാരാ മാരണമാവുകതെന്തിനു നീ ...
മരണം ഭവിപ്പൂ നിന്‍ കാരണത്താലും .....!

No comments:

Post a Comment