Thursday 3 January 2013

പ്രേമലേഖനം



പ്രേമലേഖനം എഴുതിക്കഴിഞ്ഞപ്പോള്‍ 
പേന എന്നോട് ചോദിച്ചു :
ഇത് കൊണ്ട് എനിക്കെന്താ ലാഭം ?
ഞാന്‍ പേനയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു .
പേന കുണുങ്ങി ച്ചിരിച്ചു .
അതുകണ്ട് പേപ്പര്‍ ചോദിച്ചു :
അപ്പോള്‍ എനിക്കോ?
ഞാന്‍ പറഞ്ഞു :
നിനക്കുള്ളത് അവിടന്ന് തരും.

1 comment:

  1. good poemmm... u r a poetry... / poem tree... kavitha poyiyunna maram.... that means poetry....

    ReplyDelete