Sunday 13 January 2013

നീളന്‍ കുട

  
നിറം മങ്ങിയ നീളന്‍  കുടയുമെടുത്ത്
പാടവരമ്പിലേക്കിറങ്ങുമ്പോള്‍
എവിടെയോ മഴ പെയ്യുന്നെന്നു പറഞ്ഞു...
കണ്ണു മുകളിലേക്കുയര്‍ത്തി
നേരമൊരുപാടായെന്നു പറഞ്ഞു ..
പിന്നെ  ചെറുതായൊന്നു കുരച്ച് നീണ്ടു നടന്നു  . 
അന്ന് ആ പാടവരമ്പില്‍  മറഞ്ഞു . 
ഇന്ന് കമ്പിയടര്‍ന്ന നീളന്‍ കുട 
മുക്കില്‍ ചാരിയിരിക്കുന്നു ...
ഒരുപാടൊരുപാട് പറയാന്‍ ...

No comments:

Post a Comment