കമ്മ്യുണിസ്റ്റ് പച്ച വെച്ചുണങ്ങിയ മുറിപ്പാടുകള്‍
ഇപ്പോഴും പോകാതെ
വാശിപ്പിടിച്ചിരിക്കുന്നു .
മനസ്സിലെ പാടുകള്‍
ഉണങ്ങാതെ കിടക്കുന്നു .
ചിലതെല്ലാം ഉറങ്ങാതെ കിടക്കുന്നു .
എത്രയോ രാത്രികള്‍ കഥപറഞ്ഞുറങ്ങി ..
എത്രയോ കഥകള്‍ പുല്‍പ്പായയില്‍ വെച്ചു മറന്നുറങ്ങി ..
തലയിണ നനവറിഞ്ഞ
എത്രയോ നഷ്ട സ്വപ്നങ്ങളും !
No comments:
Post a Comment