മണ്ണില്‍
മണ്ണായി മറഞ്ഞുപോയ ജീവിതങ്ങള്‍
ഒരു ചിതല്‍പ്പുറ്റായി തിരികെയെത്തി
വെളുത്ത ഹൃദയമുള്ള ചിതല്‍ പണിത
മണ്‍കൊട്ടാരം
ഉയരങ്ങളിലേക്ക് കൈകളുയര്‍ത്തി.
വീണ്ടും വിധി പെരുമഴയായി പെയ്തിട്ടും
അത് ഉറച്ചു നിന്നു .
ചങ്കുറപ്പോടെ .
നനുനനുത്ത മണ്ണില്‍
നേടാതെപോയ സ്വപ്നങ്ങളും
കൂട്ടിപ്പണിത കൊട്ടാരം .
എങ്കിലും മണ്ണ് .
വെറും മണ്ണ് ...
No comments:
Post a Comment