കിടപ്പറച്ചുമരിലെ പല്ലിയെന്തിനു നുണ പറയണം ?
അവസാനം പിടിക്കപ്പെടുമ്പോള്‍
സത്യമൊളിപ്പിച്ച വാല്‍ മുറിച്ചെന്തിനു രക്ഷപ്പെടണം ?
താക്കോല്‍പഴുതുകള്‍ അകത്തെ കിതപ്പുകളെ
എന്തിനു പുറത്തേക്ക് ശ്വസിക്കാതിരിക്കണം ?
ദീര്‍ഘനിശ്വാസങ്ങളെ എന്തിനു വേര്‍തിരിക്കണം ?
മെഴുകുതിരിനൂല്‍ പ്രകാശിച്ചു തുടങ്ങിയതു മുതല്‍
ഉരുകിയൊലിച്ചലിഞ്ഞു ചേരുന്നേരം വരെ
ചുമരെന്തിനു നിഴല്‍ക്കൂത്ത് നിര്‍ത്തിവെക്കണം ?
ഒട്ടും നാണമില്ലാത്ത ചുമരെന്തിനു നാണം നടിക്കണം ?
ഉള്ളിന്‍റെയുള്ളില്‍ നിറങ്ങള്‍ നിറഞ്ഞിട്ടും
ഇരുട്ടില്‍ കറുപ്പും വെളുപ്പും തിരഞ്ഞ്
നിഗൂടതയുടെ പുകമറക്കുള്ളില്‍ ചെന്നെത്തുമ്പോള്‍
പാവം കറുമ്പിപ്പൂച്ചയെ നിങ്ങളെന്തിനു പേടിക്കണം ?
എന്തിനവളുടെ വഴി നീ മുറിച്ചുകടക്കണം ?
എന്തിനവളെ കുറ്റം പറയണം ?
കുഞ്ഞുങ്ങളെ പെറ്റിടാനൊരിടം തിരയുന്നയവളെ
നീയെന്തിനു സംശയിക്കണം ?
മനസ്സിനകത്തെ ചുവരില്‍ ഒരായിരം
കരിനാളങ്ങള്‍ എന്തിനു നീ സൂക്ഷിച്ചുവെക്കണം ?
"നേര്‍ച്ചച്ചാതിയെത്തുംവരെ എന്തിനു നീ എല്ലാം മറക്കണം ?"
No comments:
Post a Comment