എന്നെ അത്രക്ക്
ചെറുതായിക്കാണാന്‍
എനിക്ക് കഴിഞ്ഞില്ല .
അതുകൊണ്ട് ഞാനൊരു
വലിയ കണ്ണാടി വാങ്ങി .
വലുതായെന്നു തോന്നിയപ്പോള്‍
കണ്ണാടിയില്‍ വേണ്ടാത്ത പലതും
കാണാന്‍ തുടങ്ങി .
അതുകൊണ്ട് അതൊഴിവാക്കി .
ഇന്നിപ്പോള്‍
വലിയ കണ്ണാടിയും
ചെറിയ കണ്ണാടിയും
എന്നെ കളിയാക്കുന്നു .
"സ്വയത്തെ കാണാത്ത
അന്ധനത്രേ ഞാന്‍ ."
No comments:
Post a Comment