Saturday 5 January 2013

സോഷ്യല്‍ കവിതകള്‍


   

 റൊട്ടി 

ചിലരുടെയൊക്കെ വയറൊട്ടി
ചിലര്‍ക്കൊക്കെ വയറുനിറയെ റൊട്ടി ....!


കുപ്പായം 

ഉപ്പാന്‍റെ കുപ്പായം തപ്പിയെല്ലാവരും 
കുപ്പായമുള്ള ഉപ്പാന്‍റെ മക്കളൊക്കെ !


അമ്മ  
അമ്മ മുറുക്കും 
മകന്‍ മുറു മുറുക്കും  
മകന്‍ കള്ളു കുടിക്കും 
അമ്മ കണ്ണീരു  കുടിക്കും!


ചൂടും തണുപ്പും 
അകത്തിരിക്കുന്നവര്‍ക്ക് ഏസിയിലെ തണുപ്പും 
പുറത്തിരിക്കുന്നവര്‍ക്ക് അതിന്‍റെ മൂട്ടിലെ ചൂടും !

പൂള 

പൂളക്ക് മത്തി വേണം 
കപ്പക്ക്‌ ബോട്ടി  വേണം 
മരച്ചീനിക്ക് ചിക്കന്‍ വേണം !


 കത്തി

കത്തി തട്ടി !
ചോര പൊട്ടി !
ശീല കെട്ടി !
അതിനും ഉമ്മാന്‍റെ ചീത്ത കിട്ടി !
(ഇന്നത്തെ കത്തി തട്ടാന്‍ നേരമില്ലാത്ത കുട്ടികള്‍ക്ക് )   

                                                            

No comments:

Post a Comment