ന്യൂനപക്ഷ കൊതുകുകള്‍
ഒച്ചയുണ്ടാക്കുന്നു .
അവരിലെ നക്സലൈറ്റുകള്‍
ഇരുട്ടുംവരെ ഒളിഞ്ഞിരിക്കുന്നു .
അടിച്ചമര്‍ത്തപ്പെട്ടവര്‍
ചുവരിലിരിക്കുന്നു .
ഫെമിനിസ്റ്റുകള്‍
കറങ്ങിനടക്കുന്നു .
മാര്‍ക്സിസ്റ്റുകള്‍
ചോരവീണ മണ്ണ് തേടി നടക്കുന്നു .
സാധാരണക്കാര്‍
ചോര കിട്ടാതെ
നീര് ചോരയാക്കുന്നു .
പ്രവാസികള്‍ വിദേശരക്തനിയമാവസ്ഥയാല്‍
തഴയപ്പെടുന്നു .
ബ്ലഡ് ബാങ്കുടമകള്‍
പലിശ കൂട്ടുന്നു .
പങ്കാളിത്ത രക്തമെങ്കിലും നല്‍കണമെന്ന്
അധ്യാപകര്‍ .
മതമൗലിക വാദവും ,
തീവ്രവാദവും ഭീകരവാദവും
ഹീമോഗ്ലോബിന്‍ കള്ളക്കടത്തുമെല്ലാം
മറ്റൊരു ഭാഗത്ത് .
പിന്നെ, ചോരക്ക് വേണ്ടിയുള്ള
ചാരന്മാരും ചോരന്മാരും വേറെ .
No comments:
Post a Comment