Saturday 23 February 2013

അച്ഛന്‍



ചുമരില്‍ തൂങ്ങിയ ചിത്രത്തിലിരുന്ന് 
അച്ഛന്‍ ചിരിക്കുന്നു .
നിലാവുള്ളൊരു രാത്രിയില്‍ 
ഏതോ ഒരു നിഴലിനൊപ്പം 
അമ്മയിറങ്ങിപ്പോവുമ്പോഴും 
അച്ഛന്‍ ചിരിച്ചുകൊണ്ടിരുന്നു .
കുടിച്ചുവന്ന്‍ ചേട്ടനെന്നെ തല്ലുമ്പോഴും 
എത്രയോ രാത്രികള്‍ ഞാന്‍ 
കരഞ്ഞു തീര്‍ത്തപ്പോഴും 
അച്ഛന്‍ ചിരിച്ചുകൊണ്ടിരുന്നു .
ഇനി ഞാനും വരാം 
അച്ഛന്‍റടുത്തേക്ക് 
ആ ചുമരിലേക്ക് .
എനിക്കും ഒരു പൂമാല കഴുത്തിലിട്ട് 
ചിരിച്ചുകൊണ്ടിരിക്കണം ...

4 comments:

  1. കൂട്ടുകാരാ..എവിടെപ്പോന്നൂന്ന്..? കൊള്ളാല്ലോ ആഗ്രഹം..!! അവരിത്തരി കൊച്ചുവർത്തമാനമൊക്കെപ്പറഞ്ഞിരിക്കട്ടെ.
    പയ്യെപ്പോയാൽ മതി.കേട്ടോ..?

    LOOOOOOOOOOOOOONG WAYS TO GO BEFORE U SLEEP, MY HANDSOME....

    ശുഭാശംസകൾ.....

    ReplyDelete
  2. എല്ലാ കുറ്റവും ചേട്ടന്റെ തലയില് തന്നെ കെട്ടിവെച്ചോ.......

    ReplyDelete
  3. ആത്മഹത്യ ഒന്നിനും പരിഹാരമല്ല

    ReplyDelete