Friday 22 March 2013

മുനയൊടിഞ്ഞ പെന്‍സില്‍



 

ഇതൊരു മുനയൊടിഞ്ഞ പെന്‍സില്‍
വരയിട്ട വരികളില്‍
വിരല്‍വെച്ചു വായിച്ചെടുക്കുന്നു
ജീവിതമെന്ന മൂന്നക്ഷരം.
കല്ലുപോലെ നിന്നക്ഷരങ്ങളെ
വായിക്കാനാകുംവിധം
തല്ലിപ്പരത്തിക്കൂട്ടിയെഴുതുന്നീ പെന്‍സില്‍
മുനയൊടിഞ്ഞു നിറം മങ്ങിയൊരീ കുഞ്ഞുപെന്‍സില്‍ .
അക്ഷരങ്ങളിലെല്ലാ സ്വരങ്ങളും
പാടിപ്പറഞ്ഞുപഠിക്കുകയാണവര്‍
ചിലയക്ഷരങ്ങളില്‍
ചില്ലക്ഷരങ്ങളില്‍
തീപ്പൊരിപാറി പൊള്ളിയ പാടുകള്‍
മായ്ച്ചുകളയുകയാണിവര്‍ .
ചുറ്റികപ്പിടിയൊതുങ്ങാത്ത കുഞ്ഞുകൈകള്‍
വളരുവാന്‍ കൊതിക്കയാണിന്നവര്‍ ..
ചുറ്റിലും പരതിനോക്കിയിട്ടും
കണ്ണിലെ കല്ലുകള്‍ മാത്രം കണ്ടവര്‍ ...
കണ്ണുനീരും കുഞ്ഞുനെറ്റിയിലെ വിയര്‍പ്പും
വീണലിഞ്ഞ കല്ലുകള്‍ എത്രയാണെന്നെണ്ണാനറിയാത്തവര്‍...
വലിയ പാറക്കല്ലുകളെ കുഞ്ഞുങ്ങളാക്കി
കൂട്ടുകാരാക്കിക്കളിക്കയാണീ കല്ലില്‍ പിറന്നവര്‍ ...!

No comments:

Post a Comment