Friday 22 March 2013

മഞ്ഞപ്പൂക്കൾ




കല്യാണ സൗഗന്ധികം തേടി കാട്ടിൽ പോയവൻ
കാട്ടാളനായി ...
രൂപം മറന്നു
കോലം മറന്നു
പറിക്കാൻ പോയ പൂ പോലും മറന്നു ..
എങ്കിലും ,
പാഴ്മുളം തണ്ടിലവൻ
പാട്ടു പാടി ...
കാട്ടുചെമ്പകപ്പൂവിലും
കാട്ടുതേനിലും
പ്രണയം തിരഞ്ഞവനോടു
കാറ്റിൽ പറന്നെത്തിയ
അപ്പൂപ്പൻതാടി പറഞ്ഞു
നിന്റെ ചിതൽപുറ്റ്‌ മൂടിയ പ്രണയം
ഒരുപാടകലെയാണ്
മഞ്ഞപ്പൂക്കൾ വിരിഞ്ഞ മരച്ചോട്ടിൽ ..!

No comments:

Post a Comment