നിന്നോടെല്ലാം പറയാനൊരുങ്ങവേ-
യെന്‍ തൊണ്ടയിടറിയക്ഷരങ്ങള്‍ മുറിഞ്ഞുപോയ് .
മനസ്സില്‍ വരച്ച ചിത്രങ്ങളിലെന്‍ ചോരവീണലിഞ്ഞു .
നീയും എവിടെയോനോക്കിയെങ്ങോ നടന്നോ ?
മേഘരൂപങ്ങളില്‍ നിന്‍ രക്തം പടര്‍ന്നിരിക്കുന്നു .
നീയുമിരുട്ടില്‍ പോയിരുന്നല്ലേ ?
ഇന്നിനിനിന്നോടെങ്ങനെ പറയും ഞാനെ-
ന്നാവലാതികള്‍ നീയുമെന്നെപ്പൊലെയാകവെ.
ഇരുട്ടിനു മൂര്‍ച്ചയുണ്ടെന്നറിഞ്ഞ നമുക്കൊരുപാട് നൊന്തുപോയല്ലേ ?
ഇരുളിന്‍രൂപങ്ങള്‍തന്‍ ചോരച്ചൂടേറ്റുരുകുമെന്‍
പാവമനസ്സുമവരുറ്റുനോക്കുന്നെന്‍ മാംസവും
കീറിപ്പരിക്കുമവരിന്നെന്‍ ജീവനും ജീവിതവും പ്രഭോ !
പറയാതെയെത്രയോ സഹിച്ചുഞാനിനി-
തെല്ലുപോലുമാകില്ലയെന്‍ ഹൃദയം പൊട്ടീടുന്നു .
പറയാതെ പോകുന്നു നിന്നോടുഞാനെന്‍റെ വിടപോലും .
നീ ദേവനായിട്ടുമായില്ലയറിയാന്‍ നിനക്കുമീയിരുട്ടിനുള്ളിലെ സങ്കടം
പറയാനെനിക്കുമാവില്ല നിന്‍വെളിച്ചത്തിലെന്നഭിമാനം കാരണം .
ഇന്നു നീ കടലില്‍ മുങ്ങുന്നേരമെന്‍ പിണ്ഡവുമൊഴുക്കണം
ഇന്നീ സന്ധ്യയില്‍ ചുവന്നതെന്‍ രക്തമാണെന്നറിയുക ലോകമേ !
നീ ദേവനായിട്ടുമായില്ലയറിയാന്‍ നിനക്കുമീയിരുട്ടിനുള്ളിലെ സങ്കടം
ReplyDeleteപറയാനെനിക്കുമാവില്ല നിന്‍വെളിച്ചത്തിലെന്നഭിമാനം കാരണം .
ഇന്നു നീ കടലില്‍ മുങ്ങുന്നേരമെന്‍ പിണ്ഡവുമൊഴുക്കണം
ഇന്നീ സന്ധ്യയില്‍ ചുവന്നതെന്‍ രക്തമാണെന്നറിയുക ലോകമേ !
നന്നായി
ഇന്നീ സന്ധ്യയില്‍ ചുവന്നതെന്‍ രക്തമാണെന്നറിയുക ലോകമേ !
ReplyDeleteനല്ല വരികൾ.ഇഷ്ടമായി.
ശുഭാശംസകൾ......
ആദിത്യ ഹൃദയം.......
ReplyDelete